Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rock Collapse

ബം​ഗ​ളൂ​രു​വി​ൽ ക്വാ​റി ദു​ര​ന്തം: പാ​റ​ക്ക​ല്ലു​ക​ൾ പ​തി​ച്ച് ഒൻപത് പേ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു ദ​ക്ഷി​ണ താ​ലൂ​ക്കി​ലു​ണ്ടാ​യ ക്വാ​റി അ​പ​ക​ട​ത്തി​ൽ ഒൻപത് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു, അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​ദാ​പ​ട്ട​ണ​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന 'കാ​വേ​രി ക്ര​ഷ​ർ' എ​ന്ന ക്വാ​റി​യി​ലാ​ണ് നാ​ടി​നെ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് മു​ക​ളി​ലെ പാ​റ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി കൂ​റ്റ​ൻ ക​ല്ലു​ക​ളും മ​ണ്ണും താ​ഴെ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​ല്ലാം അ​സം, ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക്വാ​റി​യി​ൽ വീ​ണു​കി​ട​ക്കു​ന്ന കൂ​റ്റ​ൻ ക​ല്ലു​ക​ളും മ​ണ്ണും യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​നി​യും നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up